24 മണിക്കൂറിലധികം നീണ്ടുനിന്ന പ്രതിസന്ധിക്ക് ശേഷവും ആഗോള തലത്തിലുള്ള മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തടസ്സം തുടരുന്നു. ഭൂരിപക്ഷം സേവനങ്ങളും പരിഹരിച്ചുവെന്നാണ് കമ്പനി വിശദീകരണം .കോടിക്കണക്കിന് കണക്കിന് കമ്പ്യൂട്ടറുകള്‍ ഇപ്പോഴും തകരാറില്‍. പ്രശ്‌നം 74 രാജ്യങ്ങളിലെ ഉപഭോക്താക്കളെ ബാധിച്ചു. സൈബര്‍ ആക്രമണമോ ഹാക്കിംഗോ അല്ലെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയത് . നേരത്തെ നടത്തിയ നെറ്റ്വര്‍ക്ക് കപ്പാസിറ്റി അപ്ഗ്രേഡിലുണ്ടായ സാങ്കേതിക പിഴവും തുടര്‍ന്നുണ്ടായ സെര്‍വര്‍ ഓവര്‍ലോഡുമാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതേ തുടര്‍ന്ന് മൈക്രോസോഫ്റ്റ് സേവനങ്ങളുടെ തടസ്സം ഇന്ത്യയിലെ വിമാന സര്‍വീസുകളെയും ബാധിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വിമാനക്കമ്പനികളായ ഇന്‍ഡിഗോ , സ്പൈസ് ജെറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും ഇമെയില്‍ സപ്പോര്‍ട്ട് സേവനങ്ങളെയും ഇത് ബാധിച്ചു. വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, കോടതികള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും മണിക്കൂറുകളോളം സ്തംഭിച്ചു.