Share this Article
ISRO നാവിഗേഷന്‍ ഉപഗ്രഹമായ NVS-03 ലക്ഷ്യസ്ഥാനത്തെത്തി
ISRO's NVS-03 Navigation Satellite Successfully Reaches Target Orbit

ഐഎസ്ആര്‍ഒയുടെ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-03 ലക്ഷ്യസ്ഥാനത്തെത്തി. ഉപഗ്രഹം ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന അവസാന ഭ്രമണ പഥമാറ്റവും പൂര്‍ത്തിയായതായി ഐഎസ്ആര്‍ഓ വ്യക്തമാക്കി. ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷന്‍ സംവിധാനമായ 'നാവിക്' നേരിട്ടിരുന്ന സാങ്കേതിക പ്രതിസന്ധികള്‍ക്ക് ഇതോടെ പൂര്‍ണ്ണ പരിഹാരമാകും. നാവിക് ശൃംഖല പ്രവര്‍ത്തനസജ്ജമാകാന്‍ കുറഞ്ഞത് നാല് ഉപഗ്രഹങ്ങളെങ്കിലും ആവശ്യമാണ്. എന്‍വിഎസ്-03 കൂടി ഭ്രമണപഥത്തില്‍ എത്തുന്നതോടെ നിലവില്‍ നാവികിലുള്ള കുറവ് നികത്തപ്പെടും. പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ആറ്റോമിക് ക്ലോക്കും അത്യാധുനിക നാവിഗേഷന്‍ പേലോഡുകളുമാണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന സവിശേഷത. വരും ദിവസങ്ങളില്‍ കമ്മീഷനിങ് നടപടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ, രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്കും സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ നാവിക് സംവിധാനം കൂടുതല്‍ കരുത്താര്‍ജ്ജിക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories