ജിനാൻ: മുറിഞ്ഞ് പോയ ചെവി താത്കാലികമായി യുവതിയുടെ കാലിൽ തുന്നിപ്പിടിപ്പിച്ച് ചൈനീസ് ഡോക്ടർമാർ. മാസങ്ങൾക്ക് ശേഷം ചെവി യഥാസ്ഥാനത്ത് തന്നെ വിജയകരമായി തുന്നിചേർത്ത് ചൈനീസ് ശസ്ത്രക്രിയാ വിദഗ്ദർ ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയ നടത്തി.
മുറിഞ്ഞുപോയ ചെവി തലയിൽ വീണ്ടും ഘടിപ്പിക്കുന്നതിന് മുമ്പ് താൽക്കാലികമായി കാലിൽ തുന്നിച്ചേർത്ത ലോകത്തിലെ ആദ്യത്തെ വിജയകരമായ ശസ്ത്രക്രിയയാണിതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ ആണ് ചെവി മുറിഞ്ഞു പോയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ജിനാനിലെ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യന്ത്രങ്ങൾ മൂലമുണ്ടായ അപകടത്തിൽ തലയോട്ടിയുടെ വലിയൊരു ഭാഗത്തിനൊപ്പം ചെവിയും മുറിഞ്ഞ് പോയി. തുടർന്നാണ് അപൂർവമായ ഈ ശസ്ത്രക്രിയയിലേക്ക് കടന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.