Share this Article
News Malayalam 24x7
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി; ഇരുനില വീട് കത്തി നശിച്ചു;വീട്ടുടമസ്ഥന് പരിക്ക്
വെബ് ടീം
posted on 16-02-2025
1 min read
MOBILE PHONE

മംഗളൂരു: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ വൻ തീപിടുത്തം. മംഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിലായിരുന്നു സംഭവം. കിഷോർ കുമാർ ഷെട്ടി എന്നയാളുടെ ഇരുനില വീടാണ് കത്തി നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.

ആറ് മുറികളുണ്ടായിരുന്ന വീട്ടിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ചാർജ് ചെയ്യാനായി വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടിലുണ്ടായിരുന്ന ഫർണിച്ചറുകൾ, ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചു.

വിവരമറിഞ്ഞ ഉടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. രണ്ടര മണികൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആ സമയത്ത് പ്രവർത്തിച്ചിരുന്ന എയർ കണ്ടീഷണറാണ് തീ വേഗത്തിൽ പടരാൻ കാരണമെന്നാണ് സംശയം. സംഭവത്തിൽ വീട്ടുടമസ്ഥൻ കിഷോർ കുമാർ ഷെട്ടിക്ക് പരിക്കേറ്റു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories