ഡൂഗി തങ്ങളുടെ പുതിയ പരുക്കൻ സ്മാർട്ട്‌ഫോണായ ഡൂഗി എസ് 100 പുറത്തിറക്കി. ഈ ഫോണിന് വലിയ 10800mAh ബാറ്ററിയും 108 മെഗാപിക്സൽ ക്യാമറയുമുണ്ട്. മാന്യമായ പ്രകടനമുള്ള ഒരു മികച്ച ഫോണാണ് ഡൂഗി എസ് 100 എന്നാണ് ലഭിക്കുന്ന വിവരം.
250 ഡോളർ (ഏകദേശം 20,660 രൂപ) ആണ് ഫോണിൻ്റെ യഥാർത്ഥ വില. എന്നാൽ ഇത് അലിഎക്സ്പ്രസ്സിൽ $176.99-ന് (ഏകദേശം 14,626 രൂപ) വാങ്ങാം . പ്രാദേശിക നികുതികളും അനുസരിച്ച് വില വ്യത്യാസമുണ്ടാകും
സവിശേഷതകൾ
120Hz റീഫ്രഷ് റേറ്റ്, 500nits പീക്ക് ബ്രൈറ്റ്നസ്, 20:9 ആസ്പക്റ്റ് റേഷ്യോ, 6.58-ഇഞ്ച് ഫ്ലൂയിഡ് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിൻ്റെ പ്രധാന സവിശേഷതകൾ. കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടെയാണ് ഡിസ്‌പ്ലേ വരുന്നത്, അതിനാൽ പോറലുകൾ ഉണ്ടാകാൻ സാധ്യതയില്ല.
പ്രൊസസർ/ ക്യാമറ
S100ൽ ഒക്ട കോർ മീഡിയടെക് ഹീലിയോ G99 പ്രൊസർ ആണുള്ളത്. ഈ ഫോണിന് 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 20 മെഗാപിക്സൽ നൈറ്റ് വിഷൻ ക്യാമറയും 16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉണ്ട്. അതേസമയം, 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് മുൻവശത്ത് നൽകിയിരിക്കുന്നത്. 66W അൾട്രാ ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 4 ദിവസം വരെ നീണ്ടുനിൽക്കുന്ന 10800mAh ബാറ്ററിയാണ് S100 പായ്ക്ക് ചെയ്യുന്നത്.
ഈ ഫോൺ Android 12-ൽ പ്രവർത്തിക്കുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 4 നാവിഗേഷണൽ സാറ്റലൈറ്റ് സപ്പോർട്ട്, ഡ്യുവൽ നാനോ സിം കാർഡ് സപ്പോർട്ട്, TF കാർഡ് സ്ലോട്ട്, NFC എന്നിവയാണ് മറ്റ് സവിശേഷതകൾ.
Doogee S100 റഗ്ഡ് ഫോൺ IP68/IP69K, MIL-STD-810H എന്നിവ സാക്ഷ്യപ്പെടുത്തിയതാണ്, വെള്ളം, പൊട, ഷോക്ക് എന്നിവയെ പ്രതിരോധിക്കുന്ന ഫോൺ ആണ്. ഉയർന്ന താപനിലയിലും കാലാവസ്ഥയിലും ഫോൺ ഉപയോഗിക്കാം. ഔട്ട്ഡോർ ക്യാമ്പിംഗിനും സാഹസികതയ്ക്കും ഇത് മികച്ചതാണ്. സ്റ്റോറേജിനായി, ഇതിന് 12 ജിബി റാം ഉണ്ട്, ഇത് 20 ജിബി വരെ വികസിപ്പിക്കാം. ഇതിനുപുറമെ, 256 ജിബി ഇന്റേണൽ സ്റ്റോറേജ് നൽകിയിട്ടുണ്ട്, ഇത് മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ വർദ്ധിപ്പിക്കാം.