സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ പുതിയ സ്മാര്‍ട്ട്‌ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം പിൻവലിച്ചു.കേന്ദ്രസര്‍ക്കാരിന്റെ സഞ്ചാര്‍ സാഥി ആപ്പിന് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണുള്ളതെന്നും അതിനാലാണ് പ്രീ ഇന്‍സ്റ്റാള്‍ വേണ്ടെന്ന് മൊബൈല്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും കേന്ദ്രം പുറപ്പെടുവിച്ച ഔദ്യോഗികക്കുറിപ്പില്‍ പറയുന്നുണ്ട്.
സ്വകാര്യതയ്ക്കു മുൻതൂക്കം കൊടുക്കുന്ന ആപ്പിള്‍ അടക്കമുള്ള നിര്‍മാതാക്കള്‍ ഈ നീക്കത്തോട് എതിർപ്പ് അറിയിച്ചിരുന്നു.അതിനിടെ, കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.