Share this Article
image
ഐഫോണിന് ഭീഷണിയോ പിക്സൽ 9 സീരീസ്; കിടിലൻ ഫീച്ചറുകളുമായി ആപ്പിളിനോട് നേരിട്ട് മത്സരിക്കാൻ ഗൂഗിൾ
വെബ് ടീം
posted on 14-08-2024
1 min read
pixel 9 series launch

മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിലാണ്  ഗൂഗിൾ പുതിയ പിക്സൽ 9 സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചത്. ഏറ്റവും പുതിയ പിക്സൽ 9 സീരീസിൽ നാല് മോഡലുകൾ ഉൾപ്പെടുന്നു: പിക്സൽ 9, പിക്സൽ. 9 പ്രോ എന്നിവയോടൊപ്പം ഗൂഗിൾ പിക്സൽ വാച്ച് 3, പിക്സൽ ബഡ്സ് പ്രോ 2 എന്നിവയും ഇതേ പരിപാടിയിൽ അവതരിപ്പിച്ചു.

സ്ങ്കീർണ്ണമായ മെഷീൻ ലേണിങ് ജോലികൾ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടയാണ് ടെൻസർ G4 രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ മോഡലുകളുടെ പ്രധാന ഹൈലൈറ്റ്  മെമ്മറി ബൂസ്റ്റ് ആണ്.പിക്സൽ 9  12 ജിബിയും പിക്സൽ. 9 പ്രോ 16 ജിബി റാമുമായി വരുന്നു, ഉപയോക്താക്കൾക്ക് 256GB മുതൽ ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.

ഇനി ഡിസ്പ്ലേയെ കുറിച്ച് 

പിക്‌സൽ 9 പ്രോയ്ക്ക് 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്, അതേസമയം  പിക്‌സൽ 9 പ്രോ എക്‌സ്എൽ വലിയ 7 ഇഞ്ച് ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു, ഇവ രണ്ടും മികച്ച സ്‌ക്രോളിങ് അനുഭവത്തിനായി 120 ഹെർട്സ് പുതുക്കൽ നിരക്കും നൽകുന്നു.

നവീകരിച്ച സെൻസറുകളും മെച്ചപ്പെടുത്തിയ കംപ്യൂടേഷണൽ ഫോട്ടോഗ്രാഫി കഴിവുകളുമുള്ള ട്രിപ്പിൾ ക്യാമറ സംവിധാനമാണ് രണ്ട് മോഡലുകളിലും ഉള്ളത്. പ്രധാന ക്യാമറ 50എംപി സെൻസറാണ്, ഒപ്പം അൾട്രാ വൈഡും ടെലിഫോട്ടോ ലെൻസും ഉണ്ട്.പുതിയ ടെൻസർ G4 ചിപ്പ് തത്സമയ പ്രോസസിങ് ഉപയോഗിച്ച് ഫോട്ടോഗ്രാഫിയെ കൂടുതൽ മെച്ചപ്പെടുത്തുന്നു, ഇത് മികച്ച ലോ-ലൈറ്റ് പ്രകടനവും വേഗതയേറിയ ഓട്ടോഫോക്കസും സാധ്യമാക്കുന്നു.

മാജിക് ഇറേസറിന്റെ അപ്‌ഡേറ്റ് പതിപ്പ് ഉൾപ്പെടെ, ഫോട്ടോകളിൽ നിന്ന് ആവശ്യമില്ലാത്ത ഒബ്‌ജക്റ്റുകൾ നീക്കൽ എന്നത്തേക്കാളും എളുപ്പമാക്കാനുള്ള സൗകര്യം ഉണ്ട്.  പ്രൊഫഷണൽ ഗ്രേഡ് എഡിറ്റിങിനായി "പ്രോ സ്റ്റുഡിയോ" എന്ന പേരിൽ ഒരു പുതിയ എഐ സംവിധാനവും ലഭ്യമാണ്. 

രണ്ട് മോഡലുകളും വലിയ ബാറ്ററികൾ അവതരിപ്പിക്കുന്നു. പിക്സൽ 9 പ്രോയ്ക്ക് ഒറ്റ ചാർജിൽ 36 മണിക്കൂർ വരെ നിൽക്കാൻ കഴിയുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു, അതേസമയം പിക്സൽ 9 പ്രോ എക്സ്എൽ  ബാറ്ററി ലൈഫ് 40 മണിക്കൂറായി വർദ്ധിപ്പിച്ചു. ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു, രണ്ട് മോഡലുകൾക്കും വെറും 30 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജ് ചെയ്യാൻ കഴിയും. വയർലെസ് ചാർജിങ്, റിവേഴ്സ് വയർലെസ് ചാർജിങ് എന്നിവയും ലഭ്യമാണ്.

പിക്‌സൽ 9 ന്റെ വില 79 ,999  രൂപയാണ്. പിക്‌സൽ 9പ്രോയുടെ വില 1,09,999 രൂപയിലാണ് ആരംഭിക്കുന്നത്, പിക്‌സൽ 9 പ്രോ എക്‌സ്എല്ലിൻ്റെ വില 1,24,999 രൂപയിലും. ഫോൺ 4  നിറങ്ങളിൽ ലഭ്യമാണ്. Pixel 9, Pixel 9 Pro XL എന്നിവയുടെ പ്രീ ഓർഡറുകൾ ഫ്ലിപ്പ്കാർട്ടും റീട്ടെയിൽ പങ്കാളികളിലൂടെയും  തുടങ്ങി കഴിഞ്ഞു. ഓഗസ്റ്റ് 22 മുതൽ ഫോൺ  ലഭ്യമാകും, 

സെപ്റ്റംബറിൽ വരാനിരിക്കുന്ന ഐഫോൺ 16 സീരീസ് ഉൾപ്പെടെയുള്ള മറ്റ് മുൻനിര മോഡലുകളുമായി നേരിട്ട് മത്സരിക്കാനാണ് ഗൂഗിളിന്റെ നീക്കം.

ഗൂഗിൾ തങ്ങളുടെ പിക്സൽ 8 ഉപകരണങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് ഇതോടൊപ്പം  പ്രഖ്യാപിച്ചിട്ടുണ്ട്.  രാജ്യത്ത് ആദ്യമായാണ് ഒരു പിക്സൽ ഫോൺ നിർമ്മിക്കുന്നത്.

ഇതോടൊപ്പം മൂന്ന് വാക്ക്-ഇൻ സ്റ്റോറുകള്‍ ഇന്ത്യയിൽ തുറക്കുന്നതായി ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഡൽഹിയിലും ബെംഗലൂരുവിലും ഇന്ന് അതിനു , മൂന്നാമത്തേത് മുംബൈയിൽ ഉടൻ തുറക്കുമെന്നും ടെക് ഭീമൻ അറിയിച്ചു.ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകൾ മുംബൈയിലും ന്യൂഡൽഹിയിലും തുറന്നിട്ട് ഒരു വർഷത്തിലേറെയായി.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article