Share this Article
image
ഐഫോണ്‍ 16 പ്രോ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍
iPhone 16 Pro


ഐഫോണിന്റെ ഏറ്റവും പുതിയ ഫോണുകളായ ഐഫോണ്‍ സിക്സ്റ്റീന്‍ പ്രോ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍ കമ്പനി. പുതിയ ഐഫോണുകളുടെ നിര്‍മാണം ഇന്ത്യയിലും ആരംഭിക്കും.

ഇന്ത്യയിലേക്കായി ഐഫോണ്‍ സിക്സ്റ്റീന്‍ പ്രോ  തമിഴ്നാട്ടിലെ ഫാക്റ്ററിയില്‍ നിര്‍മിക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്.  എഫോണ്‍ 16 ഫോണുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇന്ത്യന്‍ ഫാക്ടറികളില്‍ ജീവനക്കാര്‍ക്ക് പരിശീലനം ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആപ്പിളിന്റെ ഇന്ത്യയിലെ മറ്റ് നിര്‍മാണ പങ്കാളികളായ പെഗട്രോണ്‍, ടാറ്റ ഗ്രൂപ്പ് എന്നീ കമ്പനികളിലും പ്രോ വേര്‍ഷനുകളുടെ ഉത്പാദനം ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ സീരീസ് സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യാനാണ് സാധ്യത.

പ്രാദേശികമായി പുതിയ ഐഫോണ്‍ 16 മോഡലുകളുടെ ഉത്പാദനം സജീവമായാല്‍ രാജ്യത്ത് ഐഫോണുകള്‍ക്ക് വില കുറയാനും സാധ്യതയുണ്ട്. നിലവില്‍ ഇറക്കുമതി തീരുവ ഉള്ളതിനാല്‍ ഐഫോണുകള്‍ക്ക് ഉയര്‍ന്ന വിലയാണ് നല്‍കേണ്ടി വരുന്നത്.

മാറ്റങ്ങളോടു കൂടിയ ക്യാമറ, വലിയ ഡിസ്പ്ലേ, ഉയര്‍ന്ന ബാറ്ററി ശേഷി തുടങ്ങി നിരവധി സവിശേഷതകളോടുകൂടിയാണ് ഐഫോണ്‍ സിക്സ്റ്റീന്‍ പ്രോ വിപണിയിലെത്തുക.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article