Share this Article
News Malayalam 24x7
ആക്‌സിയം 4 വിക്ഷേപണം നാളെ
Axiom 4 Launch Set for Tomorrow

ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് പോകുന്ന ആക്‌സിയം 4 വിക്ഷേപണം നാളെ. വൈകീട്ട് 5.30 ന് അമേരിക്കയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. മോശം കാലവസ്ഥയെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന വിക്ഷേപണം നാളത്തേക്ക് മാറ്റുകയായിരുന്നു. മൂന്ന് തവണയാണ് ദൗത്യം മാറ്റിവെച്ചത്.  നാസ, സ്‌പേസ് എക്‌സ്, ഐഎസ്ആര്‍ഒ എന്നിവയുടെ അന്താരാഷ്ട്ര സഹകരണത്തോടെയുള്ള ദൗത്യമാണ് ആക്സിയം നാല്.  വിവിധ പരീക്ഷണങ്ങള്‍ക്ക് ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം സംഘം ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. . ഇന്ത്യന്‍ വ്യോമസേനയില്‍ ടെസ്റ്റ് പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല, ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ മിഷനായി തെരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരില്‍ ഒരാളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories