Share this Article
News Malayalam 24x7
യുദ്ധവിമാന ഓഫറുമായി റഷ്യ
Russia Proposes Warplane Deal

അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യ ബഹുദൂരം മുന്നിലെത്തിയപ്പോള്‍ പുതിയ ഓഫറുമായി റഷ്യ. ഇന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക അഞ്ചാംതലമുറ യുദ്ധവിമാനമായ എസ്.യു-57 നല്‍കാമെന്ന് റഷ്യ അറിയിച്ചിരിക്കുകയാണ്. എന്നാല്‍ റഷ്യയുടെ വാഗ്ധാനത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

തേജസിന് ശേഷം സ്വന്തം നിലയ്ക്ക് തന്നെ യുദ്ധവിമാനം എന്ന ലക്ഷ്യവുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്.മേയ്ക്കിന്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിയാണ് തേജസ് യുദ്ധവിമാനങ്ങള്‍ വാനിലേക്ക് കുതിച്ചുയര്‍ന്നത്. സ്വന്തമായി പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും കാലുവെച്ചു. ഇന്ന് വ്യോമസേനയ്ക്കും അതേപോലെ നാവിക സേനയ്ക്കും പ്രത്യേകം രൂപ കല്‍പ്പന ചെയ്ത യുദ്ധവിമാനങ്ങള്‍ ഏത് അടിയന്തര ഘട്ടവും നേരിടാന്‍ പാകത്തിന് താവളമടിച്ചിട്ടുണ്ട്. 


തേജസില്‍ നിന്നും അഞ്ചാം തലമുറ യുദ്ധവിമാനം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ബഹുദൂരം നീങ്ങിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് റഷ്യയുടെ അത്യാധുനിക അഞ്ചാംതലമുറ യുദ്ധവിമാനമായ എസ്.യു-57 നല്‍കാമെന്ന വാഗ്ധാനവുമായി റഷ്യ എത്തിയിരിക്കുന്നത്. വ്യോമസേനയ്ക്കായി വലിയ തോതില്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമായി വരുന്ന സമയത്താണ് ഈ ഓഫര്‍ റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നത്.


 ചൈന- പാകിസ്താന്‍ സ്റ്റെല്‍ത്ത് വിമാന ഭീഷണി മറികടക്കാന്‍ ഇന്ത്യയ്ക്കും സമാനസാങ്കേതിക വിദ്യയുള്ള യുദ്ധവിമാനങ്ങള്‍ ആവശ്യമാണ്. 2010 ല്‍ ഇന്ത്യയും റഷ്യയും സംയുക്തമായി അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തിനായി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഡിസൈന്‍, സാങ്കേതിക വിദ്യാ കൈമാറ്റം, പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകള്‍ കാരണം ഇന്ത്യ പദ്ധതിയില്‍ നിന്ന് പിന്മാറി. 

സ്വന്തമായി അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഏഴ് സ്‌ക്വാഡ്രണുകള്‍ സേനയിലുള്‍പ്പെടുത്താനാണ് ഇന്ത്യയുടെ പദ്ധതി. എന്നാല്‍ ഇതുവരെ പ്രോട്ടോടൈപ്പ് വികസനത്തിലേക്ക് ഇന്ത്യയ്ക്ക് കടക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ തന്നെ സംയുക്തമായി യുദ്ധവിമാനം നിര്‍മിക്കാമെന്ന് റഷ്യ വാഗ്ധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ എന്‍ജിനുള്‍പ്പെടെയുള്ളവയുടെ സാങ്കേതിക വിദ്യാ കൈമാറുന്ന കാര്യത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories