ബഹിരാകാശത്ത് നിന്ന് സുനിത വില്യംസും ബാരി വില്‍മോറും തങ്ങളുടെ ദൗത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് നാസ.സംഭാഷണം ജൂലൈ 10 ന് സംപ്രേഷണം ചെയ്യാനൊരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി.
കഴിഞ്ഞ മാസം അഞ്ചിനാണ് ബഹിരാകാശ യാത്രികരായ സുനിതയും സഹയാത്രികന്‍ ബുച്ച് വില്‍മോറും ബഹിരാകാശത്തെത്തിയത്.ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുമെന്ന് കരുതിയിരുന്ന ദൗത്യം ഒരുമാസം നീണ്ടു.
ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിനും തകരാര്‍ പറ്റിയതിനാല്‍ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബാരി വില്‍മോറിന്റെയും മടക്കയാത്ര അനിശ്ചിതത്വത്തിലായതും അവര്‍ സ്‌പേസ് സ്റ്റേഷനില്‍ കുടുങ്ങിയതും നാസയ്ക്കും ബോയിങ്ങിനുമെതിരെ നിരവധി വിമര്‍ശനത്തിനിടയാക്കിയിരുന്നു.
എന്നാല്‍ ജൂലൈ 10 രാവിലെ 11 ന് ഭൂമിയിലേക്കുള്ള ബഹിരാകാശ കോളിനിടെ നാസയുടെ ബോയിങ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാരി വില്‍മോറും തങ്ങളുടെ ദൗത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കാന്‍ മാധ്യമങ്ങളെ ക്ഷണിക്കുകയാണ് നാസ.
നാസ+,നാസ ടെലിവിഷന്‍,നാസ ആപ്,യൂട്യൂബ്,നാ, വെബ്‌സൈറ്റ് എന്നിവയില്‍ ഇവന്റ് സ്ട്രീം ചെയ്യും.മെയ് 6 നും ജൂണ്‍ 1 നും പരാജയപ്പെട്ട രണ്ട് വിക്ഷേപണങ്ങള്‍ക്ക് ശേഷമാണ് ജൂണ്‍ 5 ന് ഫ്‌ളോറിഡയിലെ കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് അറ്റലസ് വി റോക്കറ്റിലേറി സ്റ്റാര്‍ലൈന്‍ ബഹിരാകാശത്തേക്ക് കുതിച്ചത്.