കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് സേവനദാതാക്കളുടെ പട്ടികയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏഴാംസ്ഥാനത്തെത്തിയ കേരളവിഷന്‍ ആകര്‍ഷകമായ പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു. നവകേരള പ്ലാന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ പ്രതിമാസ നിരക്ക് മാസം തോറും വെറും 199 രൂപ മാത്രമാണ്. പ്ലാനിന്‍റെ ഉദ്ഘാടനം എറണാകുളം സിഒഎ ഭവനില്‍ നടന്ന ചടങ്ങില്‍ ടിജെ വിനോദ് എംഎല്‍എ നിര്‍വഹിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഇൻ്റർനെറ്റ് സേവന ദാതാക്കളുടെ പട്ടികയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളവിഷൻ ഏഴാം സ്ഥാനത്ത് എത്തിയതിൻ്റെ ഭാഗമായി ഗ്രാമീണ മേഖലയിലെ ദുർബല വിഭാഗങ്ങൾക്കായാണ് ശരാശരി 199 രൂപ പ്രതിമാസ നിരക്ക് വരുന്ന ആകർഷകമായ പ്ലാൻ കേരള വിഷൻ പ്രഖാപിച്ചത്.
ടെലികോം സേവനദാതാക്കൾ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങളുടെ നിരക്ക് കുത്തനെ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി കേരളവിഷൻ നവകേരള പ്ലാൻ സഹായകരമാവുന്നത്.
കേരളത്തിലെ ജനങ്ങൾ ഈ നവ കേരള പ്ലാൻ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു.
രാജ്യത്തെ റൂറൽ ഇൻ്റർനെറ്റ് കണക്ടിവിറ്റിയിൽ മുൻ നിരയിലുള്ള കേരളവിഷൻ്റെ അയ്യായിരത്തിൽപരം കേബിൾ ഓപ്പറേറ്ററിൽമാരിൽ ബഹുഭൂരിപക്ഷവും ഗ്രാമീണ മേഖലയിലാണ് ഇത് നവകേരള പ്ലാനിൻ്റെ പ്രയോജനം അർഹരായ ഗുണഭോക്താക്കൾക്ക് ലഭിക്കാൻ സഹായകരമാവും.
ഉദ്ഘാടന ചടങ്ങിൽ സി.ഒ.എ പ്രസിഡണ്ട് പ്രവീൺ മോഹൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.ബി.സുരേഷ്, കേരളവിഷൻ ന്യൂസ് എം.ഡി പ്രജേഷ് അച്ചാണ്ടി, സിഡ്കോ പ്രസിഡണ്ട് വിജയകൃഷ്ണൻ, കേരളവിഷൻ ബ്രോഡ് ബാൻ്റ് ചെയർമാൻ കെ.ഗോവിന്ദൻ കേരള വിഷൻ മാനേജിംഗ് ഡയറക്ടർ പി.പി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.