ആക്‌സിയം 4 ദൗത്യം വിജയകരമായി പൂർത്തിയാക്കി ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു നാഴികക്കല്ലാണ്. രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച അദ്ദേഹത്തെ അഭിനന്ദിക്കാൻ നിരവധി പ്രമുഖരാണ് വിമാനത്താവളത്തിൽ എത്തിയത്.