Share this Article
Union Budget
ഇനി പാസ്സ്വേഡും സുരക്ഷിതമല്ല! നിങ്ങളുടെ സോഷ്യൽ മീഡിയയിലും ഇമെയിലിലും ആദായനികുതി വകുപ്പ് എത്തും
IT Department May Access Your Social Media and Email

നിങ്ങളുടെ പണവും സ്വത്തും മാത്രമല്ല, ഇനി നിങ്ങളുടെ ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാകാൻ പോകുന്നു. നമ്മുടെയെല്ലാം ഡിജിറ്റൽ സ്വകാര്യതയെ നേരിട്ട് ബാധിക്കുന്ന ഒരു സുപ്രധാന വാർത്ത, ആ വാർത്ത എന്താണ് എന്ന് നോക്കാം.

നിലവിൽ, ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നികുതി വെട്ടിച്ചു എന്ന് സംശയമുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലോ, ഓഫീസിലോ റെയ്ഡ് നടത്താനും, പൂട്ടുകൾ പൊളിച്ച് അകത്തുകടന്ന് രേഖകളും സ്വത്തുക്കളും പിടിച്ചെടുക്കാനും അധികാരമുണ്ട്. ഇത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.എന്നാൽ ഇനി ഈ അധികാരം ഡിജിറ്റൽ ലോകത്തേക്കും വരികയാണ്. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആദായനികുതി ബിൽ പ്രകാരം, ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ ഡിജിറ്റൽ ലോകത്തേക്ക് കടന്നുകയറാൻ അധികാരം ലഭിക്കും.

എവിടെയൊക്കെയാണ് അവർക്ക് പരിശോധിക്കാൻ കഴിയുക?

നിങ്ങൾ കണക്കിൽപ്പെടാത്ത വരുമാനമോ സ്വത്തോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് അവർക്ക് ന്യായമായ സംശയം തോന്നിയാൽ, അവർക്ക് താഴെ പറയുന്ന ഇടങ്ങളിൽ പ്രവേശിക്കാം:

  • നിങ്ങളുടെ ഇമെയിലുകൾ

  • ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ

  • ഓൺലൈൻ ഇൻവെസ്റ്റ്മെൻ്റ് പ്ലാറ്റ്‌ഫോമുകൾ

  • നിങ്ങളുടെ കമ്പ്യൂട്ടറുകളോ, മൊബൈൽ ഫോണുകളോ

ഏറ്റവും ഞെട്ടിക്കുന്ന കാര്യം ഇതാണ്. ഒരു വീടിന്റെയോ അലമാരയുടെയോ താക്കോൽ കിട്ടിയില്ലെങ്കിൽ പൂട്ട് പൊളിച്ച് അകത്ത് കടക്കുന്നതുപോലെ, നിങ്ങളുടെ ഡിജിറ്റൽ അക്കൗണ്ടുകളുടെ പാസ്‌വേഡ് ലഭ്യമല്ലെങ്കിൽ, അത് മറികടന്ന് (override) ഉള്ളിൽ പ്രവേശിക്കാൻ ഉദ്യോഗസ്ഥർക്ക് നിയമപരമായി സാധിക്കും! അതായത്, നിങ്ങളുടെ പാസ്‌വേഡുകൾക്ക് ഇനി പഴയ സുരക്ഷ ഉണ്ടാകില്ല.

എന്തിനാണ് ഈ പുതിയ നിയമം?

കള്ളപ്പണം, നികുതി വെട്ടിച്ച് സൂക്ഷിക്കുന്ന സ്വർണം, വസ്തുവകകൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കണ്ടെത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകരാനാണ് ഈ നീക്കം. ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്ന കണക്കിൽപ്പെടാത്ത സ്വത്ത് കണ്ടെത്താൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.


എന്നാൽ മറുവശത്ത്, ഇത് നമ്മുടെയെല്ലാം ഡിജിറ്റൽ സ്വകാര്യതയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. സർക്കാർ ഏജൻസികൾക്ക് നമ്മുടെ ഓൺലൈൻ ജീവിതത്തിലേക്ക് ഇത്രയധികം കടന്നുകയറാൻ അധികാരം നൽകുന്നത് അപകടകരമല്ലേ എന്ന ചോദ്യം ശക്തമായി ഉയരുന്നു.

അപ്പോൾ, 2026 ഏപ്രിൽ 1 മുതൽ കാര്യങ്ങൾ മാറും. നമ്മുടെ എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യമായിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നത്തേക്കാളും വർധിച്ചിരിക്കുന്നു. 






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories