Share this Article
image
നേട്ടം കൈവരിച്ച് ഇന്ത്യ;രുദ്ര മാര്‍ക്ക് 2 ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു

പ്രതിരോധ രംഗത്ത് സുപ്രധാനനേട്ടം കൈവരിച്ച് ഇന്ത്യ.തദ്ദേശീയമായി വികസിപ്പിച്ച ആദ്യ റേഡിയേഷന്‍ വിരുദ്ധ മിസൈലായ രുദ്ര മാര്‍ക്ക് 2 ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നാണ് രുദ്ര എം 2 പരീക്ഷിച്ചത്.ശത്രു നിരീക്ഷണം,ആശയവിനിമയം, റഡാറുകളും,കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങളും നശിപ്പിക്കുക തുടങ്ങിയ ദൗത്യങ്ങള്‍ക്കായി രൂപകല്‍പന ചെയ്തവയാണ് ഈ പതിപ്പില്‍ പെട്ട റേഡിയേഷന്‍ വിരുദ്ധ സൂപ്പര്‍സോണിക് മിസൈലുകള്‍.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ആന്റി റേഡിയേഷന്‍ മിസൈല്‍ കൂടിയാണിത്.350 കിലോമീറ്ററാണ് രുദ്ര എമിന്റെ പ്രഹരശേഷി.വിവിധ ഡിആര്‍ഡിഒ ലബോറട്ടറികള്‍ വികസിപ്പിച്ചെടുത്ത നിരവധി അത്യാധുനിക തദ്ദേശീയ സാങ്കേതികവിദ്യകള്‍ മിസൈല്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റഷ്യയുടെ കെഎച്ച് 31 എന്ന ആന്റി റേഡിയേഷന്‍ മിസൈലാണ് നിലവില്‍ ഇന്ത്യ പ്രവര്‍ത്തിപ്പിക്കുന്നത്. ഇവയ്ക്കു പകരമായി ഇനി രുദ്ര മിസൈലുകള്‍ ഉപയോഗിക്കാന്‍ കഴിയും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories