ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ 140 കോടി ഡോളർ ഗൂഗിൾ പിഴ അടയ്ക്കും. യു.എസ് സംസ്ഥാനമായ ടെക്സസ് 2022ൽ ഗൂഗ്ളിനെതിരെ നൽകിയ നിരവധി കേസുകളാണ് ഒത്തുതീർപ്പിലെത്തിയത്. ഗൂഗിൾ ഉൽപന്നങ്ങളിലൂടെ ഉപഭോക്താക്കളുടെ നീക്കങ്ങളും സെർച്ചുകളും ബയോമെട്രിക് വിവരവും ചോർത്തിയതിനെതിരെയാണ് ടെക്സസസ് പരാതി നൽകിയത്. പഴയ ഉൽപന്ന നയങ്ങളുമായി ബന്ധപ്പെട്ട ചില പരാതികൾ പരിഹരിച്ചതായി ഗൂഗ്ൾ വക്താവ് ജോസ് കാസ്റ്റനേഡ പ്രതികരിച്ചു. ബയോമെട്രിക് ഡാറ്റ ചോർത്തിയതിനെതുടർന്ന് ഫേസ്ബുക്ക് ഉടമകളായ മെറ്റയും 140 കോടി ഡോളർ പിഴയടച്ചിരുന്നു.