Share this Article
image
മികച്ച രീതിയില്‍ ഇന്റര്‍നെറ്റ് ;ഇന്തോനേഷ്യയില്‍ സ്റ്റാര്‍ലിംഗ് പദ്ധതിക്ക് തുടക്കമിട്ട് ഇലോണ്‍ മസ്‌ക്

ഇന്തോനേഷ്യയില്‍ സ്റ്റാര്‍ലിംഗ് പദ്ധതിക്ക് തുടക്കമിട്ട ഇലോണ്‍ മസ്‌ക്. രാജ്യത്താകമാനം മികച്ച രീതിയില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതിക്ക് തുടക്കമിട്ടതെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.

ബാലിയിലെ ഡെന്‍പെസറില്‍ ചേര്‍ന്ന യോഗത്തിലാണ് സ്റ്റാര്‍ലിങ്ക് പദ്ധതിയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. പതിനേഴായിരത്തിലധികം ദ്വീപുകള്‍ അടങ്ങുന്ന രാജ്യമാണ് ഇന്‍ഡോനേഷ്യ. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നില്ല.

ഇതിന് പരിഹാരമായാണ് മസ്‌ക് രാജ്യത്ത് സ്റ്റാര്‍ലിങ്ക് അവതരിപ്പിക്കുന്നത്. പദ്ധതിയ്ക്ക് രാജ്യത്തെ സര്‍ക്കാരിന്റെ പിന്തുണയും ഉണ്ട്. രാജ്യത്തിന്റെ വിദൂരപ്രദേശങ്ങളിലെ കമ്മ്യൂണിറ്റി ക്ലിനിക്കുകള്‍ കേന്ദ്രീകരിച്ച് ആണ് ആദ്യഘട്ടത്തില്‍ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ബാലിയിലെയും മലുക്കുപ്രവിശയിലെയും ആരോഗ്യകേന്ദ്രങ്ങളില്‍ നേരത്തെ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ഉപയോഗിച്ച് വന്നിരുന്നു. പരീക്ഷണഘട്ടത്തിനുശേഷം ഈ മാസം അവസാനത്തോട് കൂടി തന്നെ വാണിജ്യാടിസ്ഥാനത്തില്‍ സ്റ്റാര്‍ലിങ്ക് വ്യാപിപ്പിക്കാന്‍ ആകുമെന്നും ആദ്യഘട്ടത്തില്‍ രാജ്യത്തെ പതിനായിരത്തോളം സര്‍ക്കാര്‍ ക്ലിനിക്കുകളില്‍ സ്റ്റാര്‍ലിംഗ് സംവിധാനം എത്തിക്കാനാണ് രാജ്യത്തിന്റെ നീക്കം എന്നും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പറയുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories