നിങ്ങൾ എപ്പോഴെങ്കിലും ഭാഷയറിയാതെ പെട്ടുപോയിട്ടുണ്ടോ? സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചിട്ടുണ്ടോ? ഇനി ആ ടെൻഷനില്ല! ഇന്ത്യയുടെ സ്വന്തം 'ഭാഷിണി ആപ്പ്' വരുന്നു! നിങ്ങൾ ഒരു ഭാഷയിൽ സംസാരിക്കുന്നു, മറ്റൊരാൾക്ക് അത് അവരുടെ ഭാഷയിൽ കേൾക്കാം, അതും ഞൊടിയിടയിൽ!
എന്താണ് ഈ 'ഭാഷിണി' ആപ്പ്? എന്ന് നോക്കാം
ഇതൊരു സാധാരണ മൊബൈൽ ആപ്ലിക്കേഷനോ വെറും സോഫ്റ്റ്‌വെയറോ അല്ല, മറിച്ച് ഇന്ത്യയുടെ ഭാഷാപരമായ വൈവിധ്യങ്ങളെ കൂട്ടിയിണക്കുന്ന ഒരു ഡിജിറ്റൽ പാലമാണ്!
AI, അതായത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസാണ് ഇതിന് പിന്നിലെ സൂത്രധാരൻ. 'ഭാഷാ ഇൻ്റർഫേസ് ഫോർ ഇന്ത്യ' – അതാണ് നമ്മുടെ ഭാഷിണിയുടെ ഫുൾ ഫോം!
ഇതെങ്ങനെ പ്രവർത്തിക്കുമെന്നല്ലേ? സംഗതി സിമ്പിളാണ്! നിങ്ങൾ പറയുന്ന കാര്യങ്ങൾ എഴുത്തായി മാറ്റാനും (ഓഡിയോ-ടു-ടെക്സ്റ്റ്), എഴുതിയത് ശബ്ദമായി കേൾപ്പിക്കാനും (ടെക്സ്റ്റ്-ടു-ഓഡിയോ) ഭാഷിണിക്ക് കഴിയും.
നിങ്ങൾ മലയാളത്തിൽ സംസാരിക്കുമ്പോൾ, ബംഗാളിയായ സുഹൃത്തിന് അത് അപ്പോൾത്തന്നെ ബംഗാളിയിൽ കേട്ട് മനസ്സിലാക്കാം! എന്നതാണ് ഇതിൻ്റെ ഹൈലൈറ്റ്
നിങ്ങൾ അയക്കുന്ന മെസ്സേജ് ഹിന്ദിയിലാണെങ്കിൽ, തമിഴിലുള്ളയാൾക്ക് അത് തമിഴിൽ വായിക്കാം! അതായത്, ഭാഷയുടെ മതിലുകൾ ഞൊടിയിടയിൽ തകർന്നു വീഴും!
ഇതുകൊണ്ടുള്ള ഗുണങ്ങൾ ധാരളമുണ്ട്! സർക്കാർ സഹായങ്ങൾ ഇനി ആർക്കും ഭാഷയുടെ പേരിൽ നഷ്ടമാകില്ല. എല്ലാ വിവരങ്ങളും നിങ്ങളുടെ സ്വന്തം ഭാഷയിൽ മനസിലാക്കാം
ആശുപത്രിയിലോ, റെയിൽവേ സ്റ്റേഷനിലോ, എവിടെയും ഇനി ഭാഷയൊരു പ്രശ്നമേയല്ല! കുട്ടികൾക്ക് പഠിക്കാൻ പുതിയ വാതിലുകൾ തുറക്കും. കർഷകർക്ക് പുതിയ അറിവുകൾ... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാധ്യതകളാണ് ഭാഷിണി നമുക്ക് മുന്നിൽ തുറന്നിടുന്നത്!
ഈ കിടിലൻ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് ഡിജിറ്റൽ ഇന്ത്യ ഭാഷിണി വിഭാഗം തന്നെയാണ്. അവരുടെ തലപ്പത്തുള്ള ശ്രീ. അമിതാഭ് നാഗ് ആണ് ഈ സന്തോഷവാർത്ത നമ്മളുമായി പങ്കുവെച്ചത്. മഹാരാഷ്ട്രയിൽ നടന്ന 'ടെക് വാരി' എന്ന ടെക്നോളജി ഉത്സവത്തിലായിരുന്നു ഈ പ്രഖ്യാപനം!
ഭാഷിണി വരുന്നതോടെ ഭാഷയുടെ പേരിലുള്ള ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് നമുക്ക് വിശ്വസിക്കാംവിവരങ്ങൾ എല്ലാവരിലേക്കും അതിവേഗം എത്തും. ഒറ്റക്കെട്ടായി ഇന്ത്യ മുന്നോട്ട് കുതിക്കാൻ ഇതൊരു വലിയ ചവിട്ടുപടിയാകും എന്നതിൽ സംശയമില്ല! ഭാഷിണിയുടെ ബീറ്റ വേർഷം ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.