Share this Article
സ്റ്റാർഷിപ്പ് 15-ാം പരീക്ഷണ വിക്ഷേപണം വിജയം
SpaceX Starship 15th Test Launch Succeeds

സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15ആം പരീക്ഷണം വിജയം. ഇന്ത്യൻ സമയം പുലര്‍ച്ചെ 4.17ഓടെയാണ് വിക്ഷേപണ ദൗത്യം നടന്നത്. ടെക്‌സസിലെ സ്റ്റാര്‍ബേസില്‍ നിന്നാണ് വിക്ഷേപണം നടന്നത്. 26 ഉപഗ്രഹങ്ങളും വിജയകരമായി വേര്‍പ്പെട്ടു.  രണ്ട് ഘട്ടങ്ങളുള്ള സ്റ്റാര്‍ഷിപ്പിന്റെ ദൗത്യം പുരോഗമിക്കുകയാണ്. ആകെ 22 മണിക്കൂര്‍ 32 മിനിറ്റ് നീളുന്ന ദൗത്യമാണിത്. ഭൂമിയെ ഏകദേശം 14 തവണ ചുറ്റിയ ശേഷം, പേടകം സ്റ്റാര്‍ബേസില്‍ തിരിച്ചെത്തും. 26 മൂന്നാം തലമുറ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ വിന്യസിക്കാനാണ് സ്പേസ് എക്സ് ദൗത്യലൂടെ ലക്ഷ്യമിടുന്നത്. ലോഞ്ച് ടവര്‍ ഉപയോഗിച്ച് ഒരു സ്റ്റാര്‍ഷിപ്പ് പേടകം പിടിച്ചെടുക്കാന്‍ സാധിച്ചാല്‍ ചരിത്രപരമായ പരീക്ഷണമാറി മാറും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories