ഉപയോക്താക്കളുടെ സമ്മതം ഇല്ലാതെ വ്യക്തിഗത ചിത്രങ്ങളും വീഡിയോകളും ആക്സസ് ചെയ്ത സംഭവത്തില്‍ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് ഏകദേശം 8,370 കോടി പിഴ ചുമത്തി ഇറ്റലിയിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി. ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ സമ്മതം വാങ്ങാതെയും ഇക്കാര്യം അവരെ അറിയിക്കാതെയുമാണ് കമ്പനി വ്യക്തിഗത ചിത്രങ്ങളും വീഡിയോകളും ആക്സസ് ചെയ്തതെന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഫെയ്സ്ബുക്കിലെ ഒരു പ്രത്യേക ഫീച്ചറിലൂടെയാണ് മെറ്റ ഉപയോക്താക്കളുടെ സ്വകാര്യ ഗാലറിയിലുള്ള ചിത്രങ്ങളും വീഡിയോകളും ആക്സസ് ചെയ്തിരുന്നത്. ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനും ഉപയോക്താക്കളില്‍നിന്ന് പ്രത്യേകം അനുമതി തേടാനും മെറ്റയ്ക്ക് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. സംഭവത്തില്‍ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.