Share this Article
ചരിത്രമെഴുതി സ്പേസ് എക്സ്; സ്റ്റാർഷിപ്പ് തിരിച്ചിറക്കം വിജയം
SpaceX Makes History as Starship Completes Successful Landing

ചരിത്രമെഴുതി സ്പെസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം. ടെക്സസിലെ സ്റ്റാര്‍ബേസില്‍ നിന്നുള്ള പരീക്ഷണ പറക്കലിന് ശേഷം റോക്കറ്റ് വിജയകരമായി ലോഞ്ച് പാഡില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.50നായിരുന്നു തിരിച്ചിറക്കം. ഭൂമിയെ 14 തവണ ചുറ്റിയ ശേഷമാണ് പേടകം സ്റ്റാര്‍ബേസില്‍ തിരിച്ചെത്തിയത്. 23 മണികൂറോളമാണ് ബഹിരാകാശദൗത്യം നീണ്ടത്. ലോഞ്ച് പാഡില്‍ സജ്ജീകരിച്ചിരുന്ന മെച്ചസില്ല എന്ന കൂറ്റന്‍ യന്ത്രകൈകള്‍ റോക്കറ്റിനെ പിടിച്ച് സുരക്ഷിതമായി ലാന്‍ഡിംഗ് പൂര്‍ത്തിയാക്കി. 26 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ഭാവിയില്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാന്‍ പോകുന്ന റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories