Share this Article
News Malayalam 24x7
കുതിച്ചുയര്‍ന്ന് PSLV C62; 2026 ലെ ISROയുടെ ആദ്യ വിക്ഷേപണം
PSLV-C62 Blasts Off Successfully, Marks ISRO's First 2026 Launch

പുതുവർഷത്തിലെ ആദ്യ ദൗത്യത്തിന് വിജയകരമായ തുടക്കം കുറിച്ചുകൊണ്ട് ഐഎസ്ആർഒയുടെ (ISRO) പിഎസ്എൽവി സി 62 (PSLV C62) റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നായിരുന്നു ഈ അഭിമാനകരമായ വിക്ഷേപണം. കഴിഞ്ഞ വർഷത്തെ പിഎസ്എൽവി സി 61 ദൗത്യത്തിലുണ്ടായ പരാജയത്തിന് ശേഷം ഐഎസ്ആർഒയ്ക്ക് ലഭിക്കുന്ന വലിയൊരു ആത്മവിശ്വാസത്തിന്റെ സൂചന കൂടിയാണ് ഈ വിജയം.

വിക്ഷേപണത്തിന് ശേഷം കൃത്യമായ ഇടവേളകളിൽ റോക്കറ്റിന്റെ പ്രധാന ഘട്ടങ്ങൾ വേർപെട്ടു. ആദ്യ ഘട്ടത്തിൽ S139 മോട്ടറും സ്ട്രാപ്പ്-ഓൺ ബൂസ്റ്ററുകളും റോക്കറ്റിന് ആവശ്യമായ ഊർജ്ജം നൽകി. നിശ്ചിത സമയത്തിന് ശേഷം ഇവ വേർപെട്ടു. രണ്ടാം ഘട്ടത്തിൽ വികാസ് എൻജിൻ (Vikas Engine) വിജയകരമായി പ്രവർത്തിച്ചു.


ഏകദേശം 123 കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോൾ ഉപഗ്രഹത്തിന്റെ സുരക്ഷാ കവചമായ ഹീറ്റ് ഷീൽഡ് (Payload Fairing) വിജയകരമായി വേർപെട്ടു. തുടർന്ന് മൂന്നാം ഘട്ടവും നാലാം ഘട്ടവും പിന്നിട്ട് ഉപഗ്രഹം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളും അന്റാർട്ടിക്കയിലെ ഗ്രൗണ്ട് സ്റ്റേഷൻ വഴി നിരീക്ഷിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.


പിഎസ്എൽവി സി 62 വിക്ഷേപിച്ച EOS N1 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് (Earth Observation Satellite) ഭ്രമണപഥത്തിൽ എത്തിച്ചത്. ഭൂമിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ഉപഗ്രഹം സൂര്യ സമകാലിക ഭ്രമണപഥത്തിലാണ് (Sun-synchronous orbit) വിന്യസിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories