Share this Article
News Malayalam 24x7
ക്രൂ - 11 ദൗത്യം; പേടകം ജനുവരി 15 ന് ഭൂമിയിലെത്തും
Crew-11 Mission Spacecraft Set to Return to Earth on January 15

നാസയുടെ സ്‌പേസ് എക്‌സ് ക്രൂ-11 ദൗത്യം ജനുവരി 15 ന് ഭൂമിയിലെത്തും. സംഘത്തിലെ ഒരു യാത്രികന്റെ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് ദൗത്യം നേരത്തെ അവസാനിപ്പിക്കുന്നത്. ഡ്രാഗണ്‍ പേടകത്തിലായിരിക്കും സംഘം തിരിച്ചെത്തുക. ജനുവരി 14-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുന്ന പേടകം ജനുവരി 15-ന് കാലിഫോര്‍ണിയ തീരത്ത് സ്പ്ലാഷ് ഡൗണ്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കമാന്‍ഡര്‍ സീന കാര്‍ഡ്മാന്‍, പൈലറ്റ് മൈക്ക് ഫിന്‍കെ, മിഷന്‍ സ്‌പെഷ്യലിസ്റ്റ് കിമിയ യുയി, റഷ്യന്‍ കോസ്‌മോനോട്ട് ഒലെഗ് പ്ലാറ്റനോവ് എന്നിവരാണ് തിരികെ എത്തുന്ന സംഘത്തിലുള്ളത്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഒരു സഞ്ചാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്ന്  കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നാസ പുറത്ത് വിട്ടത്. ഇതിന് പിന്നാലെയാണ് അടിയന്തരമായി രോഗമുള്ള സഞ്ചാരിയടക്കമുള്ള നാലംഗ സംഘത്തെ തിരികെ കൊണ്ടുവരാന്‍ നാസ നടപടിയെടുത്തത്. ഏത് സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളതെന്ന് നാസ വെളിപ്പെടുത്തിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories