എറണാകുളം കോതമംഗലം എംഎ എന്‍ജീനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ സമരം താല്കാലികമായി അവസാനിപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധികളും മാനേജ്മെന്റെ പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് തീരുമാനം. കോളേജിലെ വിദ്യാര്‍ത്ഥിയായ അരുണാചല്‍ സ്വദേശി മിച്ചി മാര്‍പ്പുവിന്റെ മരണത്തില്‍ പ്രതിഷേധിച്ചായിരിന്നു സമരം.