Share this Article
News Malayalam 24x7
ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
The Super Eight matches of the T20 World Cup begin today

ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യമത്സരത്തില്‍ അമേരിക്കയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. രാത്രി എട്ടുമണിക്ക് ആന്റിഗ്വയിലാണ് മത്സരം.

സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് രണ്ടിലാണ് ദക്ഷിണാഫ്രിക്കയും അമേരിക്കയുമുള്ളത്.  തോല്‍വിയറിയാതെ ഗ്രൂപ്പില്‍ ഒന്നാമനായാണ് പ്രോട്ടീസ് സൂപ്പര്‍ എട്ടിലെത്തിയത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം തുടരാന്‍ എയ്ഡന്‍ മാര്‍ക്രത്തിനും സംഘത്തിനും കഴിയുന്നുണ്ട്. ബാറ്റിങ്ങില്‍ മാര്‍ക്രത്തിനൊപ്പം, ഡേവിഡ് മില്ലര്‍, റീസ ഹെന്റ്‌റിച്ച്, ഹെയിന്‍ റിച്ച് ക്ലാസെന്‍ എന്നിവരാണ് കരുത്ത്.

മധ്യനിരയില്‍ ഡി കോക്ക്, മാര്‍ക്കോ ജാന്‍സണും, കേശവ് മഹാരാജും പ്രതീക്ഷയേകുന്നു. കാഗീസോ റബദ, ആന്റിച്ച് നോര്‍ട്ട്‌ജെ, കേശവ് മഹാരാജ് എന്നിവരുള്‍പ്പെടുന്ന പ്രോട്ടീസ് ബൗളിങ് നിര യുഎസിന് ഭീഷണിയാകും. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെ വീഴ്ത്തിയ ആത്മവിശ്വാസത്തോടെയാണ്്അമേരിക്ക ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളില്‍ ജയിച്ച യുഎസ് നിര ഏത് വമ്പന്മാരെയും വീഴ്ത്താന്‍ കരുത്തുള്ളവരാണ് . ബാറ്റിങ്ങില്‍ നായകന്‍ മൊനാക് പട്ടേലിനൊപ്പം ആരോണ്‍ ജോണ്‍സ്, ആന്‍ഡ്രീസ് ഗൗസ്, സ്റ്റീവന്‍ ടെയ്ലര്‍ എന്നിവരാണ് കരുത്ത്.

നോസ്തുഷ് കെഞ്ചിഗെ, സൗരഭ് നേത്രവല്‍ക്കര്‍, അലിഖാന്‍, ഹര്‍മീത് സിംഗ് എന്നിവര്‍ ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയേക്കും. ബൗളിങ്ങിന് മുന്‍ഗണന ലഭിക്കുന്ന പിച്ചില്‍ ഇരു ടീമും ഏറ്റുമുട്ടുമ്പോള്‍ മികച്ച മത്സരം പ്രതീക്ഷിക്കുകയാണ് ആരാധകരും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories