വിംബിഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ന് കളമൊരുങ്ങുന്നത് സ്വപ്‌ന ഫൈനലിന്. ജോക്കോവിച്ചിനെ തോല്‍പിച്ച് ഫൈനലിലെത്തിയ യാനിക് സിന്നറിന് എതിരാളി നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍കാരസ്. ലോക ഒന്നാം സീഡായ ഇറ്റാലിയന്‍ താരം സിന്നര്‍ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് കോര്‍ട്ടിലിറങ്ങുന്നത്. ഏഴുതവണ ചാമ്പ്യനായ സെര്‍ബിയന്‍ ഇതിഹാസതാരം ജോക്കോവിച്ചിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് 23 കാരനായ സിന്നര്‍ തോല്‍പിച്ചത്. ഏഴ് വര്‍ഷത്തിനിടെ ജോക്കോവിച്ചില്ലാത്ത ആദ്യ വിംബിള്‍ഡണ്‍ ഫൈനല്‍ കൂടിയാണിത്. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് സ്പാനിഷ് താരമായ കാര്‍ലോസ് അല്‍കാരസിന്റെ ലക്ഷ്യം. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ യു.എസ് താരം ടെയ്ലര്‍ ഫ്രിറ്റ്‌സിനെ തോല്‍പിച്ചാണ് അല്‍കാരസിന്റെ ഫൈനല്‍ പ്രവേശം. കഴിഞ്ഞ രണ്ട് ഫൈനലുകളിലും ജോക്കോവിച്ചിനെ തോല്‍പിച്ച് അല്‍കാരസ് കിരീടം ചൂടിയിരുന്നു.