Share this Article
KERALAVISION TELEVISION AWARDS 2025
ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിന്റെ വേദി മാറ്റി; വിന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റിന്റെ വേദിയിലും മാറ്റം
വെബ് ടീം
posted on 09-06-2025
1 min read
cricket test

മുംബൈ: ഇന്ത്യയില്‍ അരങ്ങേറാനിരിക്കുന്ന സീനിയര്‍ പുരുഷ, വനിതാ ടീമുകളുടെ ക്രിക്കറ്റ് മത്സരങ്ങളുടെ വേദികളില്‍ മാറ്റം.ന്യൂഡല്‍ഹിയില്‍ തീരുമാനിച്ചിരുന്ന പോരാട്ടങ്ങളാണ് മറ്റൊരു വേദിയിലേക്ക് ബിസിസിഐ മാറ്റിയത്.വായു മലിനീകരണ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നു കണ്ടാണ് മാറ്റം. നവംബറില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഡല്‍ഹിയില്‍ ടെസ്റ്റ് മത്സരം കളിക്കുന്നുണ്ട്. നവംബര്‍ 14 മുതലാണ് പോരാട്ടം. ഈ മത്സരമാണ് മാറ്റിയിരിക്കുന്നത്. പുതിയ വേദി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ്.ഒക്ടോബറില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കൊല്‍ക്കത്തയില്‍ ടെസ്റ്റ് മത്സരം കളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മത്സരത്തിന്റെ വേദി ഡല്‍ഹിയിലേക്കും മാറ്റിയിട്ടുണ്ട്.കഴിഞ്ഞ ഏപ്രിലിലാണ് ബിസിസിഐ പുതിയ സീസണിലെ ഷെഡ്യൂള്‍ പുറത്തിറക്കിയത്. നവംബറില്‍ ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ മഞ്ഞ് കാലമാണ്. ഈ ഘട്ടത്തില്‍ ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമായിരിക്കും. അത്തരമൊരു കാലാവസ്ഥയില്‍ ടെസ്റ്റ് മത്സരങ്ങള്‍ ഡല്‍ഹിയില്‍ നടത്തുന്നത് അഭികാമ്യമല്ലെന്ന നിലപാടാണ് വേദി മാറ്റത്തിനു പിന്നില്‍.തണുപ്പു കാലത്ത് ഒരു മത്സരവും ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടത്തേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റാണ് ഡല്‍ഹിയില്‍ നിന്നു കൊല്‍ക്കത്തയിലേക്ക് മാറ്റുന്നത്. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഒക്ടോബര്‍ മാസം നടക്കുന്ന രണ്ടാം ടെസ്റ്റാണ് കൊല്‍ക്കത്തയില്‍ നിന്നു ഡല്‍ഹിയിലേക്കും മാറ്റിയിരിക്കുന്നത്. ബിസിസിഐ വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories