ഐപിഎലില്‍ ഇന്ന് നടക്കാനിരിക്കുന്നത് മുംബൈ ഡല്‍ഹി ആവേശപ്പോരാട്ടം. പ്ലേ ഓഫിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും ഇറങ്ങുന്നത്. തോറ്റാല്‍ പുറത്താകുമെന്നതിനാല്‍ ഡല്‍ഹിക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരുടീമുകള്‍ക്കും ഇനി രണ്ടു മത്സരങ്ങള്‍ വീതം ബാക്കിയുണ്ട്. മുംബൈ 14 പോയിന്റുമായി നാലാം സ്ഥാനത്തും ഡല്‍ഹി 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമാണ്. ജയിച്ചാല്‍ 16 പോയിന്റുമായി മുംബൈ പ്ലേ ഓഫ് ഉറപ്പിക്കും. രാത്രി ഏഴരയ്ക്ക് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.