ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് ഇന്ത്യ. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ 587 റണ്‍സെടുത്താണ് ഇന്ത്യ പുറത്തായത്. 5 വിക്കറ്റിന് 211 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യയുടെ റണ്‍ 500 കടത്തിയത് നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ്. 387 പന്തുകള്‍ നേരിട്ട ഗില്‍ 269 റണ്‍സെടുത്താണ് പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബര്‍മിങ്ങാമില്‍ ഗില്‍ സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടാകട്ടെ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 77 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലാണ്. പേസര്‍ താരം ബുമ്ര ഇല്ലാതെയാണ് ടീം ഇറങ്ങിയതെങ്കിലും പകരക്കാരനായെത്തിയ ആകാശ്ദീപ് സിംഗ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മൂന്നാം ഓവറിലെ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് എന്നിവരെ പുറത്താക്കി. ജോ റൂട്ട്, ഹാരി ബ്രൂക്ക്‌സ് എന്നിവരാണ് നിലവില്‍ ക്രീസിലുള്ളത്.