അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി വീണ്ടും ബാഴ്സലോണയിലേക്കെന്ന് സൂചന. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയുടെ പുതിയ പദ്ധതികള്‍ക്ക് ലാലിഗയുടെ പച്ചക്കൊടി ലഭിച്ചതോടെയാണ് സൂപ്പര്‍ താരത്തെ കൊണ്ടുവരാനുള്ള വഴികള്‍ വീണ്ടും തെളിയുന്നത്.
ബാഴ്സ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയും മെസിയുടെ പിതാവും ഏജന്റുമായ ഹോര്‍ഗെ മെസിയും കൂടിക്കാഴ്ച നടത്തിയത്.നിലവിലെ ക്ലബ്ബായ പി എസ് ജിയോട് ഈ സീസണോടെ വിടപറയുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മെസിയുടെ തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യുമെന്ന് കോച്ച് സാവി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.