സൂപ്പര്‍കപ്പില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട് 0-1 ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. കളിയുടെ പകുതി സമയവും പത്തുപേരായി കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും അവസാന നിമിഷം വഴങ്ങിയ സെല്‍ഫ് ഗോളാണ് തിരിച്ചടിയായി. മുംബൈ സിറ്റി എഫ്സി ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് മുന്നേറി.