ബെംഗളൂരു: യുവതിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് സഭവം. ചരൺ- സ്വാതി ദമ്പതികളുടെ ആദ്യത്തെ മകൻ ലക്ഷ്മീർ ആണ് മരിച്ചത്.ശനിയാഴ്ചയായിരുന്നു സംഭവം. എട്ട് മാസം ഗർഭിണിയായ സ്വാതി മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുകയായിരുന്നു.രണ്ടടിയിലേറെ വെള്ളമുള്ള കുളമായിരുന്നു ഇത്. കുട്ടിക്ക് മൂന്നടി ഉയരമുണ്ടായിരുന്നെങ്കിലും കാലുകള്‍ ചെളിയില്‍ പുതഞ്ഞുപോയതാവാം രക്ഷപ്പെടാന്‍ പറ്റാത്തതിനു കാരണമെന്നും പൊലീസ് പറയുന്നു.
ഗര്‍ഭിണിയായ മറ്റൊരു സുഹൃത്തും സ്വാതിക്കൊപ്പമുണ്ടായിരുന്നു. ഷൂട്ട് പൂര്‍ത്തിയായപ്പോഴാണ് അമ്മ കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. തിരച്ചിലില്‍ കുളത്തില്‍ നിന്നു കുട്ടിയെ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങികുട്ടിയുടെ പിതാവിന് വിദേശത്താണ് ജോലി. ഇവർ നാട്ടിൽ ഇന്ന് തിരിച്ചെത്തുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.നീലമംഗല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.