Share this Article
News Malayalam 24x7
പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം റൊമാന്റിക്ക് ഫോട്ടോഷൂട്ട്; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
വെബ് ടീം
posted on 29-12-2023
1 min read
romantic-photoshoot-with-student-headmistress-suspended

ചിന്താമണി: സ്കൂള്‍ വിനോദയാത്രക്കിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം റൊമാന്റിക്ക് ഫോട്ടോഷൂട്ട് നടത്തിയ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഫോട്ടോഷൂട്ട് വൈറലായതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.

കര്‍ണാടകയിലെ ചിന്താമണിയിലെ മുരുഗമല്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകയ്ക്ക് എതിരെയാണ് നടപടി. പരാതി ലഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്ക്ക് എതിരെ നടപടിയെടുത്തു. സംഭവം വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വിഡിയോയും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.

ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തില്‍ ബ്ലോക്ക് എഡ്യുകേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

വിദ്യാര്‍ത്ഥിയോട് 42കാരിയായ പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. അധ്യാപിക വിദ്യാര്‍ത്ഥിയെ ചുംബിക്കുകയും വിദ്യാര്‍ത്ഥിയേക്കൊണ്ട് അധ്യാപികയെ എടുത്തുയര്‍ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഡിസംബര്‍ 22 മുതല്‍ 25 വരെ ഹോരാനാട്, ധര്‍മ്മസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories