Share this Article
News Malayalam 24x7
ആന്ധപ്രദേശില്‍ പ്രതിമയുടെ അനാഛാദന ചടങ്ങുകള്‍ക്കിടെ ഷോക്കേറ്റ് 4 മരണം
Four Electrocuted at Statue Unveiling Ceremony in Andhra Pradesh

ആന്ധപ്രദേശില്‍ പ്രതിമയുടെ അനാഛാദന ചടങ്ങുകള്‍ക്കിടെ ഷോക്കേറ്റ് 4 പേര്‍ മരിച്ചു.കിഴക്കന്‍ ഗോദാവരി ജില്ലയിലെ തടിപരു ഗ്രാമത്തില്‍  രാവിലെയാണ് സംഭവം.സാമൂഹിക പരിഷ്‌കര്‍ത്താവായ സര്‍ദാര്‍ സര്‍വരായി പാപണ്ണ ഗൗഡിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിനിടെ ഫ്‌ളക്‌സ് ബാനര്‍ കെട്ടുന്നതിനിടെയാണ് അപകടം.

ബൊല്ല വീരരാജു, പാമാര്‍ട്ടി നാഗേന്ദ്ര, മാരിഷെട്ടി മണികണ്ഠ, കസഗനി കൃഷ്ണ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നടന്‍ സുമനാണ് പ്രതിമ അനാച്ഛാദനം ചെയ്യാനിരുന്നത്.ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories