തിരുവനന്തപുരം: ആർഎസ്എസിന് എതിരെ കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയ അനന്തുവിൻ്റെ മരണമൊഴി പുറത്ത്. ശാഖയിൽ കുട്ടിക്കാലം മുതൽ നിതീഷ് മുരളീധരൻ എന്ന കണ്ണൻ ചേട്ടൻ പീഡനത്തിന് ഇരയാക്കിയെന്നാണ് അനന്തു മരണമൊഴിയിൽ വെളിപ്പെടുത്തിയത്. കുട്ടിക്കാലത്ത് ശാഖയിൽ വച്ച് ലൈംഗിക പീഡനം നേരിട്ടുവെന്നും, മൂന്നും നാലും വയസ് മുതൽ താൻ ഒരു പുരുഷനിൽ നിന്നും ലൈംഗിക പീഡനത്തിന് ഇരയായെന്നും മരണമൊഴിയിൽ പറയുന്നു.
നേരത്തെ തയ്യാറാക്കിയ വീഡിയോ ഇൻസ്റ്റഗ്രാം അക്കാണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്.ദിവസങ്ങൾക്ക് മുൻപാണ് കോട്ടയം തമ്പലക്കാട് സ്വദേശി അനന്തു അജി തിരുവനന്തപുരം തമ്പാനൂർ ലോഡ്ജിൽ ജീവനൊടുക്കിയത്. നാലു വയസ് മുതൽ ആർഎസ്എസുകാർ ലൈംഗികമായി പീഡിപ്പിച്ചു എന്നും ചൂഷണം ചെയ്യുന്ന ആൾ കുടുംബ സുഹൃത്തെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ യുവാവ് വെളിപ്പെടുത്തിയിരുന്നു.ആര്‍എസ്എസ് ക്യാംപില്‍ നിരവധി പേര്‍ ഇപ്പോഴും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാംപുകളില്‍ നടക്കുന്നത് ഇത്തരം കാര്യങ്ങളാണ്. താന്‍ പുറത്തുവന്നതുകൊണ്ട് മാത്രമാണ് ഇത് പറയാന്‍ കഴിയുന്നത്. തന്റെ കൈയ്യില്‍ ഇതിന് മറ്റു തെളിവുകളല്ലെന്നും തന്റെ ജീവിതം തന്നെയാണ് ഇതിന് തെളിവെന്നും അദ്ദേഹം പറഞ്ഞു.