 
                                 
                        ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കബറടക്കം ഇന്ന് വൈകിട്ട് പുത്തന്‍കുരിശ് മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം. പൊതുദര്‍ശനം പുരോഗമിക്കുകയാണ്. പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ അമേരിക്കന്‍ ആര്‍ച്ച് ബിഷപും യുകെ ആര്‍ച്ച് ബിഷപും കബറടക്ക ശുശ്രൂഷകള്‍ക്ക് മുഖ്യമകാര്‍മികത്വം വഹിക്കും
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    