Share this Article
KERALAVISION TELEVISION AWARDS 2025
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന
Puthuppally Byelection Assembly Session May Cut Short

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം  ചുരുക്കിയേക്കും. സഭ പിരിയുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് ചേരുന്ന കാര്യോപദേശക സമിതി യോഗത്തില്‍ ഉണ്ടാകും. ഭരണ പ്രതിപക്ഷ കക്ഷികള്‍  ഒരുപോലെ സഭാ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഈ മാസം 24ന് അവസാനിക്കേണ്ട സഭാ സമ്മേളനം നടപടികള്‍ പൂര്‍ത്തിയാക്കി നേരത്തെ പിരിയും. അതേസമയം  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന ആവശ്യവുമായി  കക്ഷി നേതാക്കള്‍ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories