തൃശൂരിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്.. കുതിരാന്‍ മുതല്‍ അങ്കമാലി വരെയുള്ള ഭാഗത്ത് അടിപ്പാത നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിലാണ് ടോള്‍ പിരിവ് ഹൈക്കോടതി നിര്‍ത്തിവെച്ചത്.. നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് നാഷണല്‍ ഹൈവേ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചത്..