Share this Article
News Malayalam 24x7
സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും
Kerala Schools Reopen Tomorrow

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം രാവിലെ 9.30 ന്  ആലപ്പുഴ കലവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാത്ഥിനി രചിച്ച ഗാനം പ്രവേശനോത്സവഗാനമാകുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ പ്രവേശനോത്സവത്തിനുണ്ട്. കൊല്ലം കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories