റാപ്പര്‍ വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു എന്ന ആര്‍.എസ്.എസ് നേതാവ് എന്‍.ആര്‍. മധുവിന്റെ വിദ്വേഷപ്രസംഗത്തില്‍ പൊലീസ് കേസെടുത്തു. 192 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സി.പി.എം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത്. മേയ് 11ന് കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാര്‍വതി ദേവീക്ഷേത്ര പുനഃപ്രതിഷ്ഠാ ചടങ്ങിലായിരുന്നു മധുവിന്റെ വിദ്വേഷ പ്രസംഗം.