Share this Article
KERALAVISION TELEVISION AWARDS 2025
ഉറങ്ങുന്നതിനിടെ സമീപത്തു വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു
വെബ് ടീം
posted on 13-07-2023
1 min read
mobile phone blast

കൽപ്പറ്റ:ഉറങ്ങുന്നതിനു മുൻപ് സമീപത്തു വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ നെല്ലാങ്കണ്ടി ഷംസുദ്ദീൻ മുസല്യാരുടെ മകൻ സിനാന്റെ ഫോണാണ് ഇന്നലെ രാത്രിയിൽ പൊട്ടിത്തെറിച്ചത്.  ഫോണ്‍ സമീപത്തുവെച്ച് സിനാന്‍ ചെറുതായി ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ അടുത്ത്‌നിന്ന് പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാന്‍ ഉണര്‍ന്നത്. ഫോണില്‍ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈല്‍ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.  

രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ റെഡ്മി എന്ന കമ്പനിയുടെ  മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടലിലാണ് വിദ്യാര്‍ഥി.

അടുത്തിടെ തൃശ്ശൂരിലും കോഴിക്കോടും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories