Share this Article
News Malayalam 24x7
വെള്ളത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യനാശത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി

The chief minister said that low oxygen level in the water was the cause of fish destruction

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയതില്‍ നിയമസഭയില്‍ വിശദീകരണം നല്‍കി മുഖ്യമന്ത്രി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘം വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചു.വെള്ളത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യനാശത്തിന് കാരണമായതെന്നാണ് പ്രാഥമിക  കണ്ടെത്തല്‍.

പെരിയാറിന്റെ തീരത്തുനിന്നുള്ള ഫാക്ടറികളില്‍ നിന്നും രാസമാലിന്യം ഒഴുക്കിവിട്ടതായി   കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായിട്ടുണ്ടെന്നും മത്സ്യകൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories