Share this Article
image
കോഴിക്കോട് അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ
വെബ് ടീം
posted on 10-05-2023
1 min read
Mother and Child found dead in Well

കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റാഫീസിന് സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിൻ്റെ ഭാര്യ ധന്യ, ഒന്നര വയസ്സുള്ള മകൾ തീർത്ഥ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പ്രജിത്ത് വർഷങ്ങളായി യു.എ.ഇയിൽ ഹെൽത്ത് സെൻ്ററിൽ ജോലി ചെയ്ത് വരികയാണ്. പ്രജിത്തിൻ്റെ അമ്മക്കൊപ്പമാണ് ധധ്യയും മക്കളും താമസം.

മൂത്ത മകൾ കല്യാണി ധന്യയുടെ അമ്മയുടെ വീട്ടിലായിരുന്നു. ചേമഞ്ചേരി കുറ്റിയിൽ ഗംഗാധരൻ നായരുടേയും സുധയുടേയും മകളാണ് ധന്യ. മൃതദേഹങ്ങൾ കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റാഫീസിന് സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിൻ്റെ ഭാര്യ ധന്യ, ഒന്നര വയസ്സുള്ള മകൾ തീർത്ഥ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories