Share this Article
News Malayalam 24x7
ലഡാക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം; പെപ്പര്‍ഫ്രൈ സഹസ്ഥാപകൻ അംബരീഷ് മൂര്‍ത്തി അന്തരിച്ചു
വെബ് ടീം
posted on 08-08-2023
1 min read
PEPPERFRY CEO AMBAREESH MOORTHY PASSES AWAY

ന്യൂഡല്‍ഹി: ഫര്‍ണീച്ചര്‍ വിപണ രംഗത്തെ മുന്‍നിര കമ്പനിയായ പെപ്പര്‍ഫ്രൈയുടെ  സഹസ്ഥാപകനും സിഇഒയുമായ അംബരീഷ് മൂര്‍ത്തി അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ലേയില്‍ ആയിരുന്നു അന്ത്യം.ഇന്നലെ രാത്രിയാണ് അംബീരീഷിന്റെ അന്ത്യമെന്ന് പെപ്പര്‍ഫ്രൈ സഹസ്ഥാപകന്‍ ആശിഷ് ഷാ അറിയിച്ചു. 

ഐഐടി കല്‍ക്കട്ടയിലെ പൂര്‍വ വിദ്യാര്‍ഥിയായ അംബരീഷ് ഡല്‍ഹി കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്നാണ് ബിരുദം നേടിയത്. 27 വര്‍ഷക്കാലം എഫ്എംസിജി, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്റര്‍നെറ്റ് ഇന്‍ഡസ്ട്രീസ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. 

കാഡ്ബറിയില്‍ ജോലി ആരംഭിച്ച അംബരീഷ് പിന്നീട് ഐസിഐസിഐ പ്രൂഡന്‍ഷ്യലിലേക്കു മാറി. ബ്രിട്ടാനിയയിലും ലെവീസിലും ജോലി ചെയ്തു. ഷായുമായി ചേര്‍ന്ന് 2012ലാണ് പെപ്പര്‍ഫ്രൈ സ്ഥാപിച്ചത്. 

ബൈക്ക് സഞ്ചാരം ഇഷ്ടപ്പെട്ടിരുന്ന മൂർത്തി, മുംബൈയിൽനിന്നു ലഡാക്കിലേക്കുള്ള യാത്രയിലായിരുന്നു. യാത്രയുടെ ചിത്രങ്ങളും വിഡിയോയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ മൂർത്തി പങ്കുവച്ചിട്ടുണ്ട്. ഐഐടി കൊൽക്കത്ത, ഡൽഹി കോളജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2011ലാണ് പെപ്പർഫ്രൈ ആരംഭിച്ചത്. 2020ലെ കണക്കുപ്രകാരം 500 ദശലക്ഷം ഡോളറാണു പെപ്പർഫ്രൈയുടെ മൂല്യം.

അംബരീഷ് മൂര്‍ത്തിയുടെ മരണത്തില്‍ വ്യാവസായിക, ബിസിനസ് രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories