അനധികൃത സ്വത്ത് സമ്പാദന കേസിൽ ഐപിഎസ് ഉദ്യോഗസ്ഥൻ എം.ആർ. അജിത് കുമാറിന്റെ മൊഴിപ്പകർപ്പ് പുറത്ത്. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ സഹപ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണെന്നും, മുൻ എംഎൽഎ പി.വി. അൻവറിന് വഴങ്ങാത്തതാണ് ഇതിന് കാരണമെന്നും അജിത് കുമാർ വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നു.
വിജിലൻസ് സംഘം അന്വേഷിച്ച് ക്ലീൻ ചിറ്റ് നൽകിയ കേസിൽ, അന്വേഷണ റിപ്പോർട്ട് തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നടപടിക്ക് പിന്നാലെയാണ് മൊഴിപ്പകർപ്പ് പുറത്തുവന്നത്.
ഈ മാസം 30-ന് ഹർജിക്കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ വിജിലൻസ് കോടതി തീരുമാനിച്ചിരിക്കുകയാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് വീണ്ടും അന്വേഷിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുറത്തുവന്ന മൊഴിപ്പകർപ്പ് കേസിൽ നിർണായകമാകും.