തമിഴ്‌നാട് തിരുവെള്ളൂരില്‍ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ചത് പാളം തെറ്റിയ ശേഷമാണെന്ന് അധികൃതർ.അപകടത്തിൽ ആളപായമില്ല, അപകടം അട്ടിമറിയാണെന്നും സംശയം. അപകട സ്ഥലത്തിനടുത്ത് 100 മീറ്റർ അകലെ പാലത്തിൽ വിള്ളൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിക്കുകയും തിരുവെള്ളൂര്‍ വഴിയുള്ള 12 ട്രെയിനുകള്‍ പൂർണ്ണമായും, 13 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. തീപിടുത്തത്തിൽ ട്രെയിനിന്റെ അഞ്ച് വാഗണുകളിലേക്കാണ് തീ പടര്‍ന്നത്. ഇരുപത്തിയേഴായിരം ലിറ്റര്‍ ഡീസലാണ് ട്രെയിനിലുണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. തിരുവെള്ളൂരിലെ മണലി ഹാള്‍ട്ട് റെയില്‍വേ സ്റ്റേ്ഷനില്‍ നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനിനാണ് തീപിടിച്ചത്. തീ ഏകദേശം പൂർണ്ണമായും അണച്ചു.