കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സാക്ഷരതയിൽ കേരളം രാജ്യത്തിന് വഴി കാണിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്.
14 നും 60 നും ഇടയിൽ പ്രായമുള്ള 99 ശതമാനം പേരും ഡിജിറ്റൽ സാക്ഷരത നേടിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി പ്രഖ്യാപിച്ചത്.
2022 ലാണ് ഡിജി കേരളം എന്ന ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിന് സംസ്ഥാന സര്‍ക്കാർ തുടക്കം കുറിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലടക്കം സര്‍ക്കാര്‍ സേവനങ്ങൾ ഓൺലൈനാക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു നടപടി. 14 വയസിന് മുകളിലുള്ളവരുടെ വിവര ശേഖരണം നടത്തി. 83.45 ലക്ഷം കുടുംബങ്ങളിൽ നിന്നായി സര്‍വേ നടത്തി തെരഞ്ഞെടുത്ത 21,88,398 പേര്‍ക്കാണ് ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കിയത്. മൂന്ന് മോഡ്യൂളുകളിലായി 15 ആക്റ്റിവിറ്റികൾ തയ്യാറാക്കി വിശദമായ പരിശീനവും വിലയിരുത്തലുമാണ് പഠിതാക്കൾക്കിടയിൽ നടത്തിയതെന്ന് തദ്ദേശ ഭരണ വകുപ്പ് വിശദീകരിക്കുന്നു. ഡിജിറ്റൽ സാക്ഷരതയിൽ കേരളം രാജ്യത്തിന് വഴി കാണിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.
ഇന്റര്‍നെറ്റ് ഉപയോഗം, സ്മാര്‍ട്ട് ഫോണ്‍, സര്‍ക്കാറിന്റെ ഇ സേവനങ്ങള്‍ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയവയാണ് പാഠ്യവിഷയങ്ങള്‍. പദ്ധതിയുടെ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഉറപ്പ്…