Share this Article
News Malayalam 24x7
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും
Pinarayi Vijayan

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും. ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ 11 മണിയ്ക്ക് മേപ്പറമ്പിലാണ് ഇന്നത്തെ ആദ്യ പൊതു സമ്മേളനം. അതേസമയം ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് ആരോപണം കടുപ്പിക്കുകയാണ് മുന്നണികള്‍.

ഇടതു സ്ഥാനാര്‍ഥി പി.സരിനും ഭാര്യയും വ്യാജരേഖ ചമച്ചാണ് വോട്ട് ചേര്‍ത്തതെന്ന് ആരോപണം പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഇരട്ട വോട്ട് ആരോപണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ബിഎല്‍ഓ മാര്‍ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories