Share this Article
News Malayalam 24x7
ആ പത്ത് മിനിറ്റ് പിടിച്ചുനിർത്തിയത് ജീവിതം; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിടയ്ക്ക്
വെബ് ടീം
posted on 12-06-2025
1 min read
BHOOMI CHAUHAN

രാജ്യം നടുങ്ങിയ ദുരന്തത്തിൽ നിന്ന് തലനാരിടയ്ക്ക് രക്ഷപ്പെട്ട ഭൂമി ചൗഹാനു വിറയലോടെ ഒന്നേ പറയാനുള്ളു ദൈവത്തിനു നന്ദി!. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ ഫ്ലൈറ്റ് AI171ല്‍ യാത്ര ചെയ്യേണ്ടിരുന്ന ഭൂമി ചൗഹാന്‍ ട്രാഫിക് തടസ്സം കാരണം 10 മിനിറ്റ് വൈകി എത്തിയതോടെ ഫ്ലൈറ്റ് മിസ്സായി. എന്നാല്‍, വൈകിയെത്തിയതിനാല്‍ ഒരു വലിയ ദുരന്തത്തില്‍ നിന്നാണ് അവര്‍ രക്ഷപ്പെട്ടത്. റിപ്പോര്‍ട്ട് അനുസരിച്ച്, അഹമ്മദാബാദ് ഫ്ലൈറ്റിൽ  യാത്ര ചെയ്യേണ്ടിരുന്നവരുടെ പട്ടികയില്‍ ഭൂമി ചൗഹാനുമുണ്ടായിരുന്നു. എന്നാല്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയത് കാരണം ഫ്ലൈറ്റ്  മിസ്സാവുകയായിരുന്നു.

'ഈ ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചത് കേട്ട് ഞാന്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയി. എന്റെ ശരീരം വിറയ്ക്കുന്നു. എനിക്ക് സംസാരിക്കാന്‍ പോലും കഴിയുന്നില്ല. സംഭവിച്ചതെല്ലാം കേട്ട് എന്റെ മനസ്സ് പൂര്‍ണ്ണമായും ശൂന്യമാണ്,' അപകടവാര്‍ത്തയറിഞ്ഞ് ഭൂമി വ്യക്തമാക്കി. 'എന്റെ മനസ്സ് പൂര്‍ണ്ണമായും ശൂന്യമാണ്. ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.

'എന്റെ ഗണപതി ബാപ്പ എന്നെ രക്ഷിച്ചു,' അവര്‍ കൂട്ടിച്ചേര്‍ത്തു.ഫ്ലൈറ്റ് മിസ്സായതിന് ശേഷം അവര്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 1:30 ന് പുറത്തിറങ്ങി. ഉച്ചക്ക് 1:38 ന്  സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഉടന്‍ സമീപത്തെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.ഭര്‍ത്താവിനൊപ്പം ലണ്ടനിലാണ് ഭൂമി താമസിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അവധിക്കായി അവര്‍ ഇന്ത്യയില്‍ വന്നതാണ്.

'ആ 10 മിനിറ്റ് കാരണം എനിക്ക് ഫ്ലൈറ്റിൽ  കയറാന്‍ കഴിഞ്ഞില്ല. ഇത് എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല,' അവര്‍ സംസാരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories