വടക്കു കിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചതോടെ തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ അഞ്ചു പേർ മരിച്ചു. തിരുവാരൂരിൽ ഒരാൾ ഷോക്കേറ്റാണ് മരിച്ചത്.കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന കനത്ത മഴയിൽ ജനജീവിതം സ്തംഭിച്ചു. തൂത്തുക്കുടി മെഡിക്കൽ കോളേജ് ഉൾപ്പെടെ പലയിടങ്ങളിലും വെള്ളം കയറി. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് (NDRF) സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മലാക്ക കടലിടുക്കിന് മുകളിലുള്ള ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി തെക്കൻ ആൻഡമാൻ കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൂടാതെ, അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത് കേരളത്തിലും മഴയ്ക്ക് കാരണമായേക്കും. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.